തിരുവനന്തപുരം: ജനകീയ കലക്ടറെന്ന് വിശേഷണം ചുരുങ്ങിയ കാലയളവില്‍ നേടിയടുത്ത തൃശൂര്‍ കലക്ടര്‍ ടി.വി. അനുപമ മുസോറിയിലേക്ക്. ടി.വി. അനുപമയ്ക്ക് പകരമായി തൃശൂര്‍ ജില്ലാ കലക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
ടി.വി.അനുപമ അവധിയെടുത്ത് തുടര്‍ പരിശീലനത്തിനായാണ് മുസോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് തൃശൂര്‍ ജില്ലാ കലക്ടറായി ചുമതലയേറ്റത്. ആലപ്പുഴ ജില്ലാ കലകട്‌റായിരിക്കെ മുന്‍ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചതോടെയാണ് ടി.വി. അനുപമ വാര്‍ത്തകളിലിടം നേടിയത്. പിന്നാലെ തൃശൂരിലേക്ക് അനുപമയെ മാറ്റിയെങ്കിലും ചുരുങ്ങിയ കാലയളവില്‍ തന്നെ ജനകീയ കലക്ടറെന്ന നേട്ടം നേടിയെടുക്കാന്‍ അനുപമയ്ക്കായി.