ഇന്ത്യയില്‍ മോദി സര്‍ക്കാരിലെ പല മന്ത്രിമാരും ടെക്നോളജിയെക്കുറിച്ച് നല്ല അവബോധമുള്ളവരാണ്. ഇവരില്‍ പലരും ആന്‍ഡ്രോയിഡിലെ അല്ലെങ്കില്‍ ഐഒഎസിലെ ഏറ്റവും മികച്ച മോഡലുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ്.

ടെക്നോളജികളെ കൂടെകൂട്ടുന്നവരില്‍ മോദി തന്നെയാണ് മുന്നില്‍. ആപ്പിള്‍ കമ്പനിയുടെ ഉപകരണങ്ങളാണ് മോദി ഉപയോഗിക്കുന്നത്. 2018ല്‍ ചൈന, ദുബയ് സന്ദര്‍ശന വേളയില്‍ ഐഫോണ്‍ 6 സീരിസിലെ ഒരു ഫോണാണ് മോദി ഉപയോഗിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷ പരിഗണിച്ചാണ് മോദി ആപ്പിള്‍ കമ്പനിയുടെ ഉപകരണങ്ങളിലേക്ക് മാറിയത് എന്നാണ് വിവരം.

മോദി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി അമിത് ഷായും ഐഫോണാണ് ഉപയോഗിക്കുന്നത്. ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ XS ആണ് അമിത് ഷാ ഉപയോഗിക്കുന്നതത്രെ. രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉപയോഗിക്കുന്നത്. ഒന്ന് ഐഫോണും മറ്റൊന്ന് ആന്‍ഡ്രോയിഡ് ഒഎസിലുള്ള ഫോണുമാണ്. റോഡ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് റെയില്‍വെ മിനിസ്റ്റര്‍ നിതിന്‍ ഗഡ്കരിയാകട്ടെ ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമാണ്. 51 ലക്ഷം ഫോളോവേഴ്സ് അദ്ദേഹത്തിന് ട്വിറ്ററിലുണ്ട്.

ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് 22.3 ലക്ഷം ഫോളോവര്‍മാരാണ് ട്വിറ്ററിലുള്ളത്. കേന്ദ്ര സ്റ്റീല്‍ സഹ മന്ത്രി ഭഗന്‍സിങ് കുലാസ്‌തെഒരു ഐഫോണും സാംസങ് കീപാഡ് ഫോണും ഉപയോഗിക്കുന്നു. മന്ത്രിമാരെ കൂടാതെ ബിജെപിയുടെ ഡല്‍ഹി അധ്യക്ഷനും എംപിയുമായ മനോജ് തിവാരിയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. 7.5 ലക്ഷം ഫോളോവര്‍മാരാണ് അദ്ദേഹത്തിന് ട്വിറ്ററിലുള്ളത്.