ലോകകപ്പിലെ ആഷസ് പോരാട്ടത്തിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ (100) വക സെഞ്ചുറി. ഇംഗ്ലണ്ടിന് വിജയലക്ഷ്യം 286. ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറി കണ്ടെത്തിയ ഫിഞ്ചിന്റെ മികവില്‍ ഓസ്‌ട്രേലിയ ലോര്‍ഡ്‌സില്‍ ഉയര്‍ത്തിയത് താരതമ്യേന മികച്ച സ്‌കോര്‍. അതേസമയം, മൂന്നുറിനു മുകളില്‍ സ്‌കോറിങ്ങിനു വേണ്ടി കുതിച്ച ഓസീസിനെ ഇംഗ്ലീഷുകാര്‍ പിടിച്ചു കെട്ടിയിട്ടു എന്നു തന്നെ പറയാം. ഓപ്പണറായിറങ്ങിയ വെടിക്കെട്ടു വീരന്‍ ഡേവിഡ് വാര്‍ണര്‍ (53) നായകനു നല്ല പിന്തുണ നല്‍കി. പിന്നാലെയെത്തിയ ഉസ്മാന്‍ ഖവാജ (23), സ്റ്റീവ് സ്മിത്ത് (38), അലക്‌സ് ക്യാരി (38*) എന്നിവരാണ് ഓസ്‌ട്രേലിയയ്ക്കു മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.
ക്രിസ് വോക്‌സ് രണ്ടു വിക്കറ്റും ജൊഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ബെന്‍ സ്റ്റോക്‌സ്, മൊയ്ന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.