ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ‘പതിനെട്ടാം പടി’യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്.

പതിനെട്ടാം പടി എന്ന മെഗാസ്റ്റാര്‍ ചിത്രം ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. അഭിനേതാവായും തിരക്കഥാകൃത്തായും ശ്രദ്ധ നേടിയ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തില്‍ നായകസമാനമായ അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തുന്നു. ചിത്രത്തില്‍ മമ്മൂട്ടിയെക്കൂടാതെ 60 ല്‍ അധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, ആര്യ എന്നിവരും ചിത്രത്തിലുണ്ട്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ വമ്ബന്‍ ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന ‘പതിനെട്ടാംപടി’ക്ക് തായ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ കെച്ച കെംബക്ഡി ആണ് ആക്ഷന്‍ ഒരുക്കുന്നത്.