വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രെയിന്‍ ലാറയെ മുംബൈയിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.മുംബൈയിലെ ഗ്ലോബല്‍ ഹോസ്പിറ്റലില്‍ ആണ് നെഞ്ചുവേദനയെ തുടര്‍ന്ന് ലാറയെ പ്രവേശിപ്പിച്ചത്. കുറച്ച്‌ കാലങ്ങളായി സ്റ്റാര്‍ സ്പോര്‍ട്സിന്റെ കൂടെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കമന്ററി പറയാന്‍ ലാറ മുംബൈയില്‍ ഉണ്ട്.

കഴിഞ്ഞ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് കമന്ററി പറയാന്‍ ബ്രയാന്‍ ലാറ ഉണ്ടായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ലാറ തന്റെ 50ആം പിറന്നാള്‍ ആഘോഷിച്ചത്. ലാറയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക പെടേണ്ടതില്ലെന്ന് താരവുമായി അടുപ്പമുള്ളവര്‍ അറിയിച്ചു. ഇപ്പോള്‍ ലോകകപ്പ് മത്സരങ്ങളും കമന്ററിയുമായി ബന്ധപ്പെട്ട് ലാറ മുംബൈയില്‍ തന്നെയായിരുന്നു.

1990-2007 കാലഘട്ടത്തില്‍ ലാറ 131 ടെസ്റ്റ് മത്സരങ്ങളും 299 ഏകദിന മത്സരങ്ങളും വെസ്റ്റിന്‍ഡീസിന് വേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 400 റണ്‍സ് നേടിയ ഏക താരം കൂടിയാണ് ലാറ.