ആലപ്പുഴയില്‍ മൂന്നാഴ്ചയോളം പഴക്കമുള്ള 1,500 കിലോ മത്സ്യം ആരോഗ്യ, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത മത്സ്യങ്ങളില്‍ വന്‍ തോതില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ആലപ്പുഴയിലെ മൊത്ത വിതരണ കേന്ദ്രത്തില്‍ എത്തിച്ച മത്സ്യമാണ് ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. ഫോര്‍മാലിന്‍ ഉപയോഗിച്ച മല്‍സ്യം കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് വരെ കാരണമായേക്കാം.