തങ്ങളുടെ ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങി താരസംഘടനയായ അമ്മ. സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാല് സ്ത്രീകളെ ഉള്‍പ്പെടുത്തും. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്‌ത്രീയ്‌ക്ക് നല്‍കും തുടങ്ങിയ ഭേദഗതികളാണ് വരുത്തുക. സംഘടനയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നതാണ് ഭരണ ഘടനാ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്.

സുപ്രീം കോടതിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഭരണഘടന ഭേദഗതി ചെയ്യുക എന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. ജൂണ്‍ 30ന് ചേരുന്ന ജനറല്‍ ബോഡിയില്‍ ഭരണഘടന ഭേദഗതികള്‍ ചര്‍ച്ച ചെയ്യും. ‘അമ്മ’ രൂപീകരിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്.