ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ 10 മൊബൈല്‍ ഫോണുകള്‍കൂടി പിടിച്ചെടുത്തു. അഞ്ച് സ്മാര്‍ട്ട്‌ഫോളുകളടക്കം 10 മൊബൈല്‍ ഫോണുകളാണ് പിടികൂടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തുന്നത്. ഇതോടെ ഒന്‍പത് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ നിന്ന് 21 ഫോണുകളാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാല് തടവുകാരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു. വിവിധയിനം ലഹരിവസ്തുക്കളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.