കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായുള്ള റോഡ് ട്രാഫിക് അതോറിറ്റിയുടെ യോഗത്തിനു തുടക്കമായി . എന്നാല്‍ യോഗത്തില്‍ ബസിന്റെ ഉടമസ്ഥന് സുരേഷ് കല്ലട പങ്കെടുത്തിട്ടില്ല . സുരേഷിനു പകരം അദ്ദേഹത്തിന്റെ അഭിഭാഷകനാണ് ഹാജരായിരിക്കുന്നത് .