കടയില്‍ വെച്ച് സ്ത്രീയെ ശല്യം ചെയ്തയാള്‍ക്ക് ഒന്നര വര്‍ഷം തടവും 20,000 റിയാല്‍ പിഴയും ദമ്മാം ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു.സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഒരു കടയില്‍ വെച്ച് പ്രതി മുഖാവരണം അണിഞ്ഞിരുന്ന ഒരു സ്ത്രീയുടെ പിന്നില്‍ ചേര്‍ന്നുനിന്ന അവരെ ഉപദ്രവിക്കുന്നത് കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.ആദ്യം കുറ്റം നിഷേധിച്ച പ്രതി പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ സഹിതം ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു