ചെറായി ബീച്ച് പൂര്‍ണ്ണമായും കടലെടുത്തു. എല്ലാ തവണയും കടല്‍ കയറാറുണ്ടെങ്കിലും ഇത്തവണ കടല്‍ അധികം കേറിയെന്നാണ് ബീച്ച് ഗാര്‍ഡുകള്‍ വ്യക്തമാക്കുന്നത്. ഇതേ തുടര്‍ന്ന് പോലീസ് ബീച്ചില്‍ ഇറങ്ങരുതെന്ന കര്‍ശനമായ നിര്‍ദ്ദേശം സന്ദര്‍ശകര്‍ക്ക് നല്‍കിയിട്ടുണ്ട്. കാറ്റുകൊള്ളാനും, കുളിക്കാനും, വെയില്‍ കായാനും വിദേശികള്‍ അടക്കം നിരവധി പേര്‍ ഇവിടേക്ക് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കും തന്നെ കടലില്‍ ഇറങ്ങാന്‍ കഴിയുന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള കടല്‍തീരമുള്ളത് ചെറായി ബീച്ചിലാണ്. 1.5 കിലോ മീറ്റര്‍. വൃത്തിക്കും, ഒരുപോലെ സുരക്ഷിതത്ത്വത്തിനും കൂടി പേരുകേട്ടതാണ് ഈ ചെറായി കടല്‍ തീരം.