കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം പരിഹരിക്കാനുള്ള യു ഡി എഫിന്റെ ശ്രമങ്ങള്‍ തുടരുന്നു. ഇരുവിഭാഗവും ഒന്നിച്ചു പോകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം ചെയ‌ര്‍മാന്‍ സ്ഥാനത്തില്‍ ഒരു വിധത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ജോസ് കെ മാണി വിഭാ​ഗം ഇന്നത്തെ ച‌ര്‍ച്ചയില്‍ വ്യക്തമാക്കി. പി ജെ ജോസഫുമായി വീണ്ടും ചര്‍ച്ച നടത്താനാണ് യുഡിഎഫ് നേതാക്കളുടെ തീരുമാനം . പരസ്യത‌ര്‍ക്കം ഒഴിവാക്കണമെന്നും സമവായ സാധ്യത നിലനി‌ര്‍ത്തണമെന്നും യുഡിഫ് നേതാക്കള്‍ ഇരു പക്ഷത്തിനോടും ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടാഴ്ചയായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന പ്രതിസന്ധി വരുന്ന ഉപതെരഞ്ഞടുപ്പിനെ ബാധിക്കരുതെന്ന ലക്ഷ്യത്തോടുകൂടിയാണ് യുഡിഎഫ് നേതാക്കള്‍ ഇരു വിഭാ​ഗവുമായി ച‌ര്‍ച്ച നടത്തുന്നത്. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എം കെ മുനീ‌ര്‍ എന്നിവരാണ് ഇന്ന് ജോസ് കെ മാണിയുമായി ച‌ര്‍ച്ച നടത്തിയത്.