വള്ളികുന്നത്തു വനിതാ സിവില്‍ പോലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ ആക്രമിച്ചു തീകൊളുത്തി കൊന്ന സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ഭര്‍ത്താവ് സജീവ്.

സൗമ്യയെ അതിക്രൂരമായി കൊലപ്പെടുത്താന്‍ അജാസിന് മറ്റ് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കണുമെന്നും സജീവ് ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം ഒരു വര്‍ഷത്തോളം നാട്ടിലുണ്ടായിരുന്ന സജീവ് സൗമ്യ കൊല്ലപ്പെടുന്നതിന് മൂന്നാഴ്ച മുമ്ബാണ് ലിബിയയിലേക്ക് പോയത്.

ജൂണ് 15 ശനിയാഴ്ചയാണ് വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യ കൊല്ലപ്പെട്ടത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അജാസാണ് സൗമ്യയെ വെട്ടിവീഴ്ത്തിയശേഷം തീകൊളുത്തി കൊന്നത്. സംഭവത്തില്‍ മാരകമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അജാസും കഴിഞ്ഞദിവസം മരിച്ചിരുന്നു.