ന്യൂഡല്‍ഹി: ​വിദേശകാര്യമന്ത്രി ഡോ.എസ്​​. ജയ്​ശങ്കര്‍ ഔപചാരികമായി ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ വര്‍ക്കിങ്​ ​പ്രസിഡന്‍റ്​ ജെ.പി. നദ്ദയുടെ സാന്നിധ്യത്തില്‍ പാര്‍ലമ​െന്‍റ്​ ഹൗസില്‍ വെച്ചാണ്​ ജയ്​ശങ്കര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്​.

1977 ബാച്ച്‌​ ഐ.എഫ്​.എസുകാരനായ ജയ്​ശങ്കര്‍ മുന്‍ അംബാസഡറും വിദേശകാര്യ സെക്രട്ടറിയുമായിരുന്നു. ആറ്​ മാസത്തിനുള്ളില്‍ ജയ്​ശങ്കര്‍ പാര്‍ലമ​െന്‍റ്​ അംഗമാവേണ്ടതിനാല്‍ ബി.ജെ.പി അദ്ദേഹത്തെ ഗുജറാത്തില്‍ നിന്നുള്ള​ രാജ്യസഭ സ്ഥാനാര്‍ഥിയാക്കിയേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സഹായിയായും​ വിദേശകാര്യങ്ങളില്‍ അദ്ദേഹത്തിന്‍െറ ‘ക്രൈസിസ്​ മാനേജര്‍’ ആയിട്ടുമാണ്​ അദ്ദേഹം അറിയപ്പെടുന്നത്​.

ആദ്യ മോദി ഭരണത്തില്‍ 2015 മുതല്‍ 2018 വരെയായിരുന്നു ജയ്​ശങ്കര്‍ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്​ഠിച്ചത്​. കഴിഞ്ഞ മാര്‍ച്ചില്‍ ജയ്​ശങ്കറിനെ​ രാജ്യം പത്​മശ്രീ ബഹുമതി നല്‍കി ആദരിച്ചിരുന്നു.