സിപിഎം കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി സംസ്ഥാനസമിതി അംഗങ്ങള്‍. തെരഞ്ഞെടുപ്പില്‍ ഏകീകൃത നയം ഉണ്ടായിട്ടില്ലെന്നും വിവിധ സംസ്ഥാനങ്ങളില്‍ സിപിഎമ്മിനെ വിശ്വാസത്തിലെടുക്കാതിരിക്കാന്‍ ഇത് കാരണമായെന്നും സംസ്ഥാനസമിതി അംഗങ്ങള്‍ വ്യക്തമാക്കി.

ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുന്നതായി സിപിഎം ആശങ്ക പ്രകടിപ്പിച്ചു. തെരഞ്ഞടുപ്പില്‍ നേരിടേണ്ടി വന്ന കനത്ത തിരിച്ചടി മുന്‍കൂട്ടി കാണാന്‍ കഴിയാത്തതാണ് ആശങ്ക പ്രകടിപ്പിക്കാന്‍ കാരണം. ജനങ്ങളുടെ മനസ് അറിയുന്നതില്‍ പരാജയപ്പെട്ടെന്നും സംസ്ഥാന സമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്നും ലക്ഷം വോട്ടുകള്‍ക്കാണ് പലമണ്ഡലങ്ങളിലും പരാജയപ്പെട്ടെതെന്നും സംസ്ഥാനസമിതി യോഗത്തില്‍ വിലയിരുത്തി. വിവാദ വിഷയങ്ങളെക്കുറിച്ച് സംസ്ഥാന സമിതി ചര്‍ച്ച ചെയ്തില്ല.