അന്തര്‍ സംസ്ഥാന സ്വകാര്യ ബസുടമകള്‍ ഇന്ന് മുതല്‍ പണിമുടക്കും. ഇന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ പണി മുടക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ബുന്ധമുട്ട് ഉണ്ടാകാതിരിക്കാന്‍ അധിക സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ആരംഭിക്കും. ഓരോ സോണിലും അന്തര്‍ സംസ്ഥാന പെര്‍മിറ്റുള്ള പരമാവധി കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.