എറണാകുളം-കുമ്പളം റെയില്‍ പാതയില്‍ ട്രാക്കില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ജൂലൈ 8 വരെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരും.

56381 എറണാകുളം-കായംകുളം പാസഞ്ചര്‍, 56382 കായംകുളം-എറണാകുളം പാസഞ്ചര്‍ എന്നിവ പൂര്‍ണമായും റദ്ദാക്കും. 66302 കൊല്ലം-എറണാകുളം മെമു, 66303 എറണാകുളം-കൊല്ലം മെമു എന്നിവ ജൂണ്‍ 24, ജൂലൈ 1,7 ഓഴികെയുള്ള ദിവസങ്ങളില്‍ റദ്ദാക്കും. 56380 കായംകുളം-എറണാകുളം പാസഞ്ചര്‍ തുറവൂരിലോ കുമ്പളത്തോ 35 മിനിറ്റ് പിടിച്ചിടും.