എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച്‌ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ സോങ് റിലീസ് ചെയ്തു. ‘മുറിവേറ്റു വീഴുന്നു’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ സോങ് ആണ് പുറത്തുവിട്ടത്. മുരുക൯ കാട്ടാക്കടയുടെ വരികള്‍ക്കു ബിജിപാലാണു സംഗീതം നല്‍കിയിരിക്കുന്നത്. പാടിയിരിക്കുന്നത് പുഷ്പവതിയാണ്.

ചിത്രം സംവിധാനം ചെയ്യുന്നത് സജി എം. പാലമേലാണ്. ‘101 ചോദ്യങ്ങള്‍ ഫെയിം മിനന്‍ ജോണാണ് അഭിമന്യുവായെത്തുന്നത്. റെഡ് സ്റ്റാര്‍ മൂവീസാണ് നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിമന്യുവിന്റെ അമ്മയായി അഭിനയിക്കുന്നത് സീമാ ജി. നായരാണ്. ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു, സിദ്ധാര്‍ഥ് ശിവ, സരയു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.