കോഴിക്കോടില്‍ അമിത വേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിവേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തിരുവമ്ബാടി കയത്തിങ്കല്‍ സിജിബാബു(42) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കല്ലംപുല്ലില്‍ വളവില്‍ വെച്ച്‌ കാറ് 70 അടിയോളം താഴ്ചയിലുള്ള പുഴയോരത്തേക്ക് മറിയുകയായിരുന്നു.

സിജിയുടെ ദേഹത്ത് പതിച്ച നിലയിലായിരുന്നു കാര്‍. നീണ്ട നേരത്തെ ശ്രമത്തിനൊടുവിലാണ് സിജിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.