ചമ്ബക്കര പാലത്തിനു സമീപം ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. എറണാകുളം തൈക്കുടം സ്വദേശി മനു (15) ആണ് മരിച്ചത്.

സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങവെ മനു ഒഴുക്കില്‍പ്പെടുകയായിരുന്നു. മനുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുഹൃത്ത് ഒഴുക്കില്‍പ്പെട്ടു. എന്നാല്‍ സുഹൃത്തിനെ നാട്ടുകാര്‍ ചേര്‍ന്നു രക്ഷപ്പെടുത്തുകയായിരുന്നു.