ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ബിജെപി വിശ്വാസി സമൂഹത്തെ ചതിക്കുകയായിരുന്നുവെന്ന് എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരാന്‍ നായര്‍. എന്‍എസ്‌എസ്‌ ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ നിയമം മൂലം പ്രതിരോധിക്കാതെ ഇരട്ടത്താപ്പുകാട്ടുകയാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍. കേരളത്തില്‍ യുഡിഎഫിനുണ്ടായ വിജയം മതന്യൂനപക്ഷങ്ങളുടെ ഏകീകരണമാണെന്ന കെപിസിസി പ്രസിഡന്റക്കമുള്ളവരുടെ പ്രസ്താവന വിശ്വാസികളെ കളിയാക്കുന്നതിന് തുല്യമാണ്. ആറു നിയമസഭ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലവും ഈ നിലയിലായിരിക്കുമോയെന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുമോ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ഏകീകരണമുണ്ടായിട്ടുണ്ടെങ്കില്‍ ന്യൂനപക്ഷത്തിന് നല്ല സ്വാധീനമുള്ള ആലപ്പുഴയില്‍ എങ്ങനെ എല്‍ഡിഎഫ് ജയിച്ചുവെന്ന് യുഡിഎഫ് പറയണം – സുകുമാന്‍ നായര്‍ പറഞ്ഞു.