തിരുവനന്തപുരത്ത് വന്‍ മയക്ക്മരുന്ന് വേട്ട. 20 കോടി രൂപയുടെ മയക്കുമരുന്നുമായി കോട്ടയം നീണ്ടൂര്‍ സ്വദേശി ജോര്‍ജ്ജിനെ എക്‌സൈസ് പിടികൂടി. സമീപകാലത്ത് തിരുവനന്തപുരത്ത് പിടികൂടുന്ന ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ടയാണിത് .എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കുപ്രസിദ്ധ ക്രിമിനലായ ജോര്‍ജ്ജ് പിടിയിലായത്.
അന്താരാഷ്ട്ര വിപണിയില്‍ 20 കോടിരൂപ വിലമതിക്കുന്ന മയക്കു മരുന്നുമായിട്ടാണ് കോട്ടയം നീണ്ടൂര്‍ സ്വദേശി ജോര്‍ജ്ജിനെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം പിടികൂടിയത് .എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കോവളം തിരുവല്ലം ബൈപാസിനിടയിലുളള വാഴമുട്ടം ജംഗ്ഷനില്‍വെച്ചാണ് ഇയാള്‍ പിടിയിലായത.
ഫിയറ്റ് കാറിന്റെ ഡിക്കിയില്‍ പ്രത്യേക അറ ഉണ്ടാക്കിയാണ് പ്രതിയായ ജോര്‍ജ് മയക്കുമരുന്ന് കടത്തിയത്. 20 കിലോ ഹാഷിഷ് ഒയിലും രണ്ടര കിലോ കഞ്ചാവും കാല്‍ക്കിലോ ചരസുമാണ് പ്രതിയില്‍ നിന്നും പിടികൂടിയത്. ആന്ധ്രയില്‍ നിന്നും ബാംഗ്ലൂര്‍ വഴിയാണ് ജോര്‍ജ് കേരളത്തിലേക്ക് മയക്കുമരുന്നുകള്‍ കടത്തിയിരുന്നത്.
തിരുവനന്തപുരം എറണാകുളം, കോട്ടയം, മലപ്പുറം,കൊല്ലം ജില്ലകളിലെ ആവശ്യത്തിനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പ്രതി എക്‌സൈസിനോട് സമ്മതിച്ചു. പിടിയിലായ ശേഷവും മയക്കുമരുന്ന് അന്വേഷിച്ച് നിരവധി ഫോണ്‍ കോളുകളാണ് ജോര്‍ജിന്റെ ഫോണിലേക്ക് വന്നുകൊണ്ടിരിക്കുന്നത് .കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാനിയാണ് ജോര്‍ജ്ജ് എന്ന് എക്ൈസസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു
ജോര്‍ജ്ജിനെ വിശദാമായി ചോദ്യം ചെയ്യുമെന്നും ജോര്‍ജ്ജുമായി ഇടപാടുളള എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും സംഭവസ്ഥലത്തെത്തിയ ഡെപ്യൂട്ടി എകസൈസ് കമ്മീഷണര് മുഹമ്മദ് ഉനൈസ് പറഞ്ഞു
സമീപകാലത്ത് തിരുവനന്തപുരം ജില്ലയില്‍ പിടിക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പിടിയിലായ ജോര്‍ജ്ജ് മുന്‍പ് എസ്‌ഐയെ ആക്രമിച്ച് കൊലപെടുത്താന്‍ ശ്രമിച്ച കേസിലടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് . റെയ്ഡിന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോദ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ മുകേഷ് എന്നിവര്‍ നേതൃത്വം നല്‍കി