റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ തേടി മറ്റൊരു നേട്ടവും. ലോകപ്പില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടത്തില്‍ മുഹമ്മദ് അസറുദീന് ഒപ്പമെത്തി വിരാട്.

ഏകദിനത്തില്‍ കോഹ്‌ലിയുടെ 52മത് ഫിഫ്റ്റിയാണിത്. 48 പന്തില്‍ നിന്നാണ് അമ്ബത് പൂര്‍ത്തിയാക്കിയത്. ഈ ലോകകപ്പില്‍ 18, 82, 77, 67 എന്നിങ്ങനെയാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്റെ സ്‌കോറുകള്‍.

ക്രിക്കറ്റിലെ ഒട്ടിമിക്ക റെക്കോര്‍ഡുകളും കോഹ്‌ലി തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍. മികച്ച ഫോമില്‍ തുടരുന്ന താരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍.