ഏകദിന ചരിത്രത്തില്‍ ഇതിന് മുമ്ബ് രണ്ട് തവണ മാത്രം സംഭവിച്ചിട്ടുള്ള നാണംകെട്ട റെക്കോര്‍ഡിന് അര്‍ഹരായി ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍. ഇന്ന് ടോസ് നഷ്ടമായി ബാറ്റ് ചെയ്യാനെത്തിയ ന്യൂസിലാണ്ടിന് രണ്ട് ഓപ്പണര്‍മാരെയും അവര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ ആദ്യ പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ മടങ്ങിയപ്പോള്‍ ഓവറിലെ അഞ്ചാം പന്തില്‍ രണ്ടാമത്തെ ഓപ്പണര്‍ കോളിന്‍ മണ്‍റോയും മടങ്ങി.
ഇതിന് മുമ്ബ് 2006ല്‍ വിന്‍ഡീസിനെതിരെ സിംബാബ്‍വേയുടെ ഓപ്പണര്‍മാരും 2015ല്‍ ശ്രീലങ്കയുടെ ഓപ്പണര്‍മാര്‍ അഫ്ഗാനിസ്ഥാനെതിരെയുമാണ് ഈ നാണംകെട്ട റെക്കോര്‍ഡിനു ഉടമയായത്.