മുൻ എംഎൽഎ തോമസ് ഉണ്ണിയാടനെ കേരള കോണ്‍ഗ്രസ്-എമ്മിൽ നിന്നും പുറത്താക്കിയെന്ന് ജോസ് കെ. മാണി വിഭാഗം. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി.കുര്യാക്കോസിനെയും പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ ജോസ് വിഭാഗം പുറത്താക്കിയിട്ടുണ്ട്. പി.ജെ.ജോസഫ് വിഭാഗത്തിന്‍റെ യോഗത്തിൽ പങ്കെടുക്കുകയും പാർട്ടി വിരുദ്ധ നടപടികൾ നടത്തുകയും ചെയ്തെന്ന് ആരോപിച്ചാണ് നടപടി.

കുര്യാക്കോസിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് തൃശൂർ ജില്ലാ പ്രസിഡന്‍റ് എം.ടി.തോമസ് മാസ്റ്റർ അറിയിച്ചു. 110 ജില്ലാ കമ്മിറ്റി അംഗങ്ങളിൽ 89 പേർ പങ്കെടുത്ത യോഗത്തിലാണ് നടപടിയുണ്ടായതെന്നാണ് ജോസ് വിഭാഗത്തിന്‍റെ അവകാശവാദം.

ജൂണ്‍ 23ന് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പ്രവർത്തക കണ്‍വൻഷൻ ചേരാനും പാർട്ടി യോഗം തീരുമാനിച്ചു.