ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ളാ​യ കൊ​ടി സു​നി​യേ​യും മു​ഹ​മ്മ​ദ് ഷാ​ഫി​യേ​യും ജ​യി​ൽ മാ​റ്റും. ഇ​രു​വ​രേ​യും പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വ​ച്ച് ഇ​വ​രി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

ത​ട​വു​കാ​രി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കും. എ​ല്ലാ ആ​ഴ്ച​യും റെ​യ്ഡു​ക​ൾ ന​ട​ത്തു​മെ​ന്നും ജ​യി​ൽ മേ​ധാ​വി പ​റ​ഞ്ഞു. കൊ​ടി സു​നി​യു​ടെ സെ​ല്ലി​ൽ നി​ന്ന് സിം ​ഇ​ല്ലാ​ത്ത ഫോ​ൺ ല​ഭി​ച്ചി​ട്ടു​ണ്ട്. 9048044411 എ​ന്ന ന​മ്പ​റി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി അ​റി​യി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​യി​ലി​ൽ തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ൽ യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത റെ​യ്ഡി​ലാ​ണ് ഫോ​ണു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ടി.​പി. കേ​സി​ലെ പ്ര​തി​ക​ൾ ക​ഴി​യു​ന്ന സെ​ല്ലു​ക​ളി​ല​ട​ക്കം ഒ​രേ​സ​മ​യം റെ​യ്ഡ് ന​ട​ത്തി. ര​ണ്ട് സ്മാ​ർ​ട്ട് ഫോ​ണു​ക​ളാ​ണ് ടി.​പി. കേ​സ് പ്ര​തി​യാ​യ ഷാ​ഫി​യി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ആ​കെ നാ​ലു ഫോ​ണു ക​ൾ റെ​യ്ഡി​ൽ ക​ണ്ടെ​ത്തി.

ഷാ​ഫി​ക്ക് പു​റ​മെ കൊ​ടി​സു​നി​യും മ​നോ​ജു​മ​ട​ക്കം അ​ഞ്ചു പ്ര​തി​ക​ൾ വി​യ്യൂ​ർ ജ​യി​ലി​ലു​ണ്ട്. ഇ​വ​ർ നേ​ര​ത്തെ കോ​ഴി​ക്കോ​ട് ജ​യി​ലി​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.