മകൻ ബിനോയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഭവത്തില്‍ ബിനോയിയെ സംരക്ഷിക്കില്ലെന്നും പാര്‍ട്ടി ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബിനോയിയാണ് നിരപരാധിത്വം തെളിയിക്കേണ്ടത് . ബിനോയി എവിടെയന്ന് തനിക്കറിയില്ല. പ്രത്യേകം കുടുംബമായി താമസിക്കുന്ന വ്യക്തിയാണ്. കണ്ടിട്ട് കുറെ ദിവസങ്ങളായി. മകനെ സംരക്ഷിക്കേണ്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്വന്തം ചെയ്തികളുടെ ഫലം വ്യക്തികള്‍ തന്നെ അനുഭവിക്കണം. നിരപരാധിത്തം തെളിയിക്കേണ്ടത് ആരോപണവിധേയന്‍ തന്നെയാണ്. ആരോപണത്തിന്റെ നിജസ്ഥിതി പൊലീസ് കണ്ടെത്തട്ടെ. യുവതിയുമായോ കുടുംബവുമായോ താന്‍ സംസാരിച്ചിട്ടില്ല. ബിനോയിയെ സംരക്ഷിക്കില്ലെന്നും,താനോ പാര്‍ട്ടിയോ ഇക്കാര്യത്തില്‍ ഇടപെടുന്ന പ്രശ്‌നമില്ലെന്നും കോടിയേരി വ്യക്തമാക്കി.