കമ്മ്യൂണിസ്റ് പാർട്ടിയേയും, ഇടതു മുന്നണിയേയും ദുബായിലെ ബാര്‍ ഡാന്‍സറായ യുവതിയുടെ മൊഴി പ്രതിരോധത്തിലാക്കുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി മുംബൈയിലെത്തി അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. യുവതി പറഞ്ഞു.

വിനോദിനി മുംബൈയിലെത്തിയിരുന്നതായി യുവതിയുടെ ബന്ധുക്കളും വ്യക്തമാക്കുന്നുണ്ട്. മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെക്കുറിച്ച് കോടിയേരിക്ക് അറിവുണ്ടായിരുന്നുവെന്നാണ് ഇപ്പോഴത്തെ മൊഴികളില്‍ നിന്നും ലഭിക്കുന്ന വിവരം.