ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. മ​ല​പ്പു​റം തി​രൂ​ർ മു​ല​പ്പ​ള്ളി​വീ​ട്ടി​ൽ റ​ഷീ​ദ് (38) ആ​ണ് മ​രി​ച്ച​ത്.

ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ തി​രൂ​ർ മാ​ങ്കു​ന്ന​ത്ത് വീ​ട്ടി​ൽ മൊ​യ്തു (50), മൊ​യ്തു​വി​ന്‍റെ ഭാ​ര്യ റ​ഹ്മ​ത്ത്, സ​ഹോ​ദ​രി റം​സീ​ന, ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​കു​ട്ടി​ക​ൾ എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്. ഇവരെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ എട്ടിന് ചൊ​വ്വ​ല്ലൂ​ർ​പ​ടി സെ​ന്‍റ​റിനു സമീപമായിരുന്നു അപകടം. മ​ല​പ്പു​റം തി​രൂ​രി​ൽ നി​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര​ചെ​യ്യു​ന്പോ​ൾ നാ​യ കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​യു​ക​യും, റ​ഷീ​ദി​ന്‍റെ ത​ല റോ​ഡി​ലി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ റ​ഷീ​ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.