അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ വി​​​വേ​​​ക​​​ര​​​ഹി​​​ത​​​മാ​​​യ നി​​​ല​​​പാ​​​ട് ഒ​​​രു സം​​​രം​​​ഭ​​​ക​​​നെ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ട സം​​​ഭ​​​വം കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് എ​​​ന്തു സ​​​ന്ദേ​​​ശ​​​മാ​​​ണു ന​​​ല്‍​കു​​​ന്ന​​​തെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ വി​​​ല​​​യി​​​രു​​​ത്ത​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. സം​​ഭ​​വ​​ത്തി​​ൽ സ്വ​​​മേ​​​ധ​​​യാ കേ​​സെ​​ടു​​ത്ത ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഋ​​​ഷി​​​കേ​​​ശ് റോ​​​യ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച്, ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ദൗ​​​ര്‍​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി.

യ​​​ഥാ​​​ര്‍​ഥ​​​ത്തി​​​ല്‍ എ​​​ന്താ​​​ണു സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നു കോ​​​ട​​​തി​​​ക്ക് അ​​​റി​​​യ​​​ണം. സ​​​ര്‍​ക്കാ​​​ര്‍ മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​ക​​ണ​​മെ​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഉ​​ത്ത​​ര​​വി​​ട്ടു. ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ ആ​​​ന്തൂ​​​ര്‍ ന​​​ഗ​​​ര​​​സ​​​ഭ, പാ​​​ര്‍​ത്ഥ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​നു ലൈ​​​സ​​​ന്‍​സ് ന​​​ല്‍​കാ​​​ത്ത​​​തി​​​ല്‍ മ​​​നം​​നൊ​​​ന്തു പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി സാ​​​ജ​​​ന്‍ പാ​​​റ​​​യി​​​ല്‍ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ മാ​​​ധ്യ​​​മ റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ൾ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണു ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ കേ​​സെ​​ടു​​ത്തു ഹ​​​ര്‍​ജി​ പ​​​രി​​​ഗ​​​ണി​​​ച്ച​​ത്. ന​​​ഗ​​​ര​​​സ​​​ഭ​​​യ്‌​​​ക്കെ​​​തി​​​രേ ക​​​ടു​​​ത്ത പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ളും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ന​​ട​​ത്തി.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പെ​​​ര്‍​മി​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പ​​​ണി​​​ത കെ​​​ട്ടി​​​ട​​​ത്തി​​​ന് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കാ​​​ന്‍ അ​​​ധി​​​കാ​​​രി​​​ക​​​ള്‍​ക്കി​​​ട​​​യി​​​ലെ രാ​​​ഷ്‌ട്രീ​​​യ വൈ​​​രു​​ധ്യം മൂ​​ലം നി​​​ക്ഷേ​​​പ​​​ക​​​നെ നെ​​​ട്ടോ​​​ട്ട​​​മോ​​​ടി​​​ച്ചെ​​​ന്നാ​​​ണ് പ​​​ത്ര റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ളി​​​ല്‍നി​​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​തെ​​ന്നു കോ​​ട​​തി പ​​റ​​ഞ്ഞു.