കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ ചി​ലെ ക്വാ​ർ​ട്ട​റി​ൽ. 2-1ന് ​ഇ​ക്വ​ഡോ​റി​നെ കീ​ഴ​ട​ക്കി​യാ​ണ് ചി​ലെ ഗ്രൂ​പ്പ് സി​യി​ൽ​നി​ന്ന് ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​ത്.

തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച ചി​ലെ എ​ട്ടാം മി​നി​റ്റി​ൽ ത​ന്നെ ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ജോ​സ് പെ​ട്രോ ഫ്യൂ​ൻ​സാ​ലി​ഡയാണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ 26-ാം മി​നി​റ്റി​ൽ എ​ന്ന​ർ വ​ല​ൻ​സി​യ​യി​ലൂ​ടെ ഇ​ക്വ​ഡോ​ർ തി​രി​ച്ച​ടി​ച്ചു.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ചി​ലെ ലീ​ഡ് ഉ​യ​ർ​ത്തി. 51-ാം മി​നി​റ്റി​ൽ അ​ല​ക്സി​സ് സാ​ഞ്ച​സാ​ണ് ചി​ലെ​യു​ടെ വി​ജ​യ​ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഗ്രൂ​പ്പ് സി​യി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ചി​ലെ ആ​റ് പോ​യി​ന്‍റു​ക​ളു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണ്. നാ​ല് പോ​യി​ന്‍റു​ള്ള ഉ​റു​ഗ്വെ​യാ​ണ് ര​ണ്ടാ​മ​ത്.