നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​ന്‍റെ ഭാ​ര്യാ​പി​താ​വി​ന്‍റെ പേ​രി​ലു​ള്ള അ​ന​ധി​കൃ ത​ട​യ​ണ പൊ​ളി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ത​ഹ​സി​ൽ​ദാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം. ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലെ ത​ട​യ​ണ പൊ​ളി​ച്ച ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​ർ പി. ​ശു​ഭ​നെ കോ​ഴി​ക്കോ​ട്ടേ​യ്ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ത​ട​യ​ണ പൊ​ളി​ക്കു​ന്ന​ത്. അ​ൻ​വ​റി​ന്‍റെ വാ​ട്ട​ർ തീം ​അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബോ​ട്ടിം​ഗ് കേ​ന്ദ്ര​ത്തി​ലേ​ക്കു വെ​ള്ളം എ​ത്തി​ച്ചി​രു​ന്ന​ത് ഈ ​ത​ട​യ​ണ​യി​ൽ​നി​ന്നാ​യി​രു​ന്നു.

അ​ൻ​വ​റി​ന്‍റെ വാ​ട്ട​ർ തീം​പാ​ർ​ക്ക് പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ത്താ​ണെ​ന്നു മ​ല​പ്പു​റം ക​ള​ക്ട​ർ നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ത്ത് പാ​റ​യു​ടെ മു​ക​ളി​ൽ വെ​ള്ളം കെ​ട്ടി നി​ർ​മി​ച്ച പാ​ർ​ക്ക് അ​പ​ക​ട​മു​യ​ർ​ത്തു​ന്നു​ണ്ടെ​ന്നു നി​ര​വ​ധി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്ത് പാ​ർ​ക്കി​ന​ക​ത്തും പ​രി​സ​ര​ത്തും ചെ​റു​തും വ​ലു​തു​മാ​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു.