മകനുള്‍പ്പെടെയുള്ളവര്‍ വിവാദത്തില്‍ തലയിട്ടിരിക്കുന്ന അസാധാരണ പ്രതിസന്ധി ഉടലെടുത്തിരിക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി അഭ്യൂഹം. സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് അവധിയില്‍ പോകുമെന്നാണ് വിവരം. എന്നാല്‍ നേതാക്കള്‍ ഈ വാര്‍ത്ത തള്ളിയിട്ടുണ്ട്. ഇക്കാര്യം നേതൃത്വം അംഗീകരിച്ചേക്കില്ല.
ബിനോയി കോടിയേരിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം വ്യക്തിപരമാണെന്നും കേസുകള്‍ ബിനോയി തനിയെ നേരിടട്ടെ പാര്‍ട്ടി അതിന്റെ തീരുമാനങ്ങളുമായി പോകട്ടെ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമെന്നിരിക്കെ കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുമെന്നാണ് വിവരം. മകന്‍ ബിനീഷ് കോടിയേരിക്കെതിരേ ബീഹാറി യുവതി നല്‍കി പീഡനപരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ 14 ദിവസത്തെ ചികിത്സയ്ക്കായി ശാന്തിഗിരി ആശ്രമത്തിലാണ് കോടിയേരി ഇപ്പോള്‍.