സിപിഎമ്മിന്റെ ഏതു വിഷയത്തിലും ന്യായീകരണ പോസ്റ്റുമായാണ് സോഷ്യല്‍ മീഡിയയില്‍ സി.പി.എമ്മിന്റെ പോര്‍മുഖമായ പോരാളി ഷാജി എത്താറ്. എന്നാല്‍ ഇത്തവണ എത്തിയിരിക്കുന്നത് വ്യത്യസ്തമായ ഒരു പോസ്റ്റുമായാണ്. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അദ്ധ്യക്ഷ ശ്യാമളയ്‌ക്കെതിരെ സി.പി.എം നടപടിയെടുക്കണമെന്ന ആവശ്യവുമായാണ് പോരാളി ഷാജി എത്തിയത്. അതേസമയം പേജില്‍ ഇത്തരമൊരു പോസ്റ്റ് കണ്ട് അണികളും ഫോളോവേഴ്‌സും അമ്പരന്നു. എന്നാല്‍, ഹാക്ക് ചെയ്തിട്ടില്ലെന്ന് ഷാജിയുടെ മറുപടിയും എത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ സി.പി.എം നടപടിയെടുക്കണം. ജനവികാരം കണ്ടില്ലെന്ന് നടിക്കരുത്പാര്‍ട്ടി പ്രതിനിധി ആയിരിക്കുമ്പോള്‍ മാനുഷികമായ വികാരങ്ങള്‍ അടക്കി വെക്കാന്‍ സാധിക്കണം. ദേഷ്യം, പക, അഹംകാരം ഇതൊക്കെ അടക്കി വെക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി ലേബല്‍ മാറ്റി വ്യക്തി മാത്രം ആയി തുടരുക.അല്ലാതെ രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോയാല്‍ തുലയുന്നത് ഒരു ജനതയുടെ ജീവന്‍ പണയം വെച്ചു ഉണ്ടാക്കിയ പാര്‍ട്ടി അടിത്തറ ആണ്.വ്യക്തിയെ കാള്‍ പ്രസ്ഥാനമാണ് വലുത്.
തെറ്റുണ്ടെങ്കില്‍ തിരുത്തണം. യാതൊരു സംശയവുമില്ല.അത് പുറകോട്ടല്ല മുന്നിലേക്ക് തന്നെ നമ്മെ നയിക്കും. മറ്റുള്ള പാര്‍ട്ടിക്കാര്‍ തെറ്റ് ചെയ്യുതാലും അനുഭാവികളും പ്രവര്‍ത്തകരും വോട്ട് ചെയ്യും സി.പി.എം തെറ്റ് ചെയ്യുതാല്‍ ജനങ്ങള്‍ പൊറുക്കില്ല അത് ഓര്‍മ്മ ഉണ്ടാവണം ഒരോ നേതാക്കള്‍ക്കും EMS നും AKGക്കും നായനാര്‍ക്കും vട നും പിണറായിക്കും സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് അധ്യക്ഷയ്ക്ക് നടപടിയില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് സി.പി.എമ്മിന്റെ തണലില്‍ വളര്‍ന്നവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍.