വിവാദങ്ങള്‍ക്കിടെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും നാളെയും ചേരും. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളും ആന്തൂര്‍ നഗരസഭ ഉള്‍പ്പെട്ട വിഷയവും യോഗത്തില്‍ ചര്‍ച്ചയാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയവും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചചെയ്യും. ശബരിമല വിഷയത്തിലെ നിലപാട് വിശ്വാസി സമൂഹം പാര്‍ട്ടിയില്‍ നിന്നും അകല്‍ച്ച പാലിക്കാന്‍ കാരണമായി എന്ന് നേരത്തെ സംസ്ഥാന സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസി സമൂഹത്തെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ വേണ്ട കാര്യങ്ങളാകും യോഗം ചര്‍ച്ച ചെയ്യുക.