ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡനപരാതിയില്‍ നിലപാട് കടുപ്പിച്ച് മുംബൈ പൊലീസ്. ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.

പിതൃത്വം തെളിയിക്കാന്‍ ഇത് അത്യാവശ്യമാണെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ഡിഎന്‍എ പരിശോധന നടത്തണമെങ്കില്‍ ബിനോയിയെ കസ്റ്റഡിയില്‍ എടുക്കണമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം യുവതിയുടെ പരാതി വ്യാജമാണെന്നും ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലെന്നും ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ലൈംഗിക പീഡനപരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. മുംബൈയിലെ ദിന്‍ഡോഷി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 33കാരിയായ ബീഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്.