വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്തിന് ശ്രമം. നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണവുമായി യാത്രക്കാര്‍ പിടിയില്‍. മൂന്ന് യാത്രക്കാരും സ്വര്‍ണം വാങ്ങാന്‍ കാത്ത് നിന്നവരുമാണ് പിടിയിലായത്. മിക്‌സിക്കുള്ളിലും ശരീരത്തിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്.

മെയ് 13-ാം തീയതി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 25 കിലോ സ്വര്‍ണ്ണവുമായി രണ്ടു പേര്‍ പിടിയിലായിരുന്നു. സ്വണ്ണക്കടത്തിലെ പ്രതികള്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളാണെന്ന് തെളിഞ്ഞതോടെ ബാലഭാസ്‌കറിന്റെ മരണവും തുടരന്വേഷണത്തിന് വിധേയമാക്കിയിരുന്നു. തിരുമല സ്വദേശിയായ സുനിലും ദുബായിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സെറീനയും സ്വര്‍ണവുമായി് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാതോടെയാണ് തട്ടിപ്പ് സംബന്ധിച്ച വിവിരങ്ങള്‍ പുറത്ത് വരുന്നത്.