സംസ്ഥാനത്തെ സ്വാശ്രയ-സ്വകാര്യ കോളേജുകളിലെ ഡിഗ്രി, പിജി സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള ഉത്തരവിറക്കി കേരള സര്‍ക്കാര്‍ . ഉന്നത വിദ്യാഭ്യാസവകുപ്പ് വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസാണ് ഇതു സംബന്ധിച്ച അനുമതി സര്‍വകലാശാലകള്‍ക്ക് നല്‍കിയത് .
ഡിഗ്രി ആര്‍ട്സ് വിഷയങ്ങളില്‍ 60 വരെയും സയന്‍സ് വിഷയങ്ങളില്‍ 40 വരെയും സീറ്റുകള്‍ കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത് . പിജി ആര്‍ട്സ് വിഷയങ്ങളില്‍ 20 വരെയും സയന്‍സ് വിഷയങ്ങളില്‍ 16 വരെയും സീറ്റുകള്‍ വര്‍ധിപ്പിക്കാം എന്നും ഉത്തരവില്‍ പറയുന്നു.