കേരള കോണ്‍ഗ്രസില്‍ പുതിയ നീക്കങ്ങളുമായി ജോസ് കെ മാണി വിഭാഗം. പി ജെ ജോസഫിനെതിരെ ജോസ് കെ മാണി വിഭാഗം നേതാവ് ജോഷി മണിമല മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി.

ജോസഫ് ഗ്രൂപ്പ് യുവജന വിഭാഗം തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് ആരോപിച്ചാണ് ജോസ് കെ മാണി വിഭാഗം പരാതി നല്‍കിയത്.

സമ്മേളനത്തിന് ആളെക്കൂട്ടാന്‍ ഭിന്നശേഷിയുള്ളവരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ജോസഫിനെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലൂടെ ആവശ്യപ്പെടുന്നത്.