നടി സമീറ റെഡ്ഡിയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ചടങ്ങില്‍ നിറവയറുമായി കടുംമഞ്ഞ നിറമുള്ള കാഞ്ചിപുരം പട്ടുസാരിയണിഞ്ഞാണ് നടിയെത്തിയത്.രണ്ടാമത്തെ കുട്ടിയ്ക്കായുള്ള കാത്തിരിപ്പിലാണ് താരം. ഭര്‍ത്താവ് അക്ഷയ് വര്‍ദെയ്ക്കും മൂത്ത മകനുമൊപ്പമാണ് ചിത്രങ്ങള്‍.സമീറ തന്നെയാണ് ഇന്‍സ്റ്റ്ഗ്രാമില്‍ ചിത്രം പങ്കുവച്ചത്. ഈ പൊട്ടിച്ചിരികളും ഉള്ളിലെ പുഞ്ചിരിയും മതി എന്നെന്നും സന്തോഷവതിയായി ജീവിക്കാന്‍ എന്ന കുറിപ്പോടെയാണ് പോസ്റ്റ്.

2104ലാണ് സമീറ വിവാഹിതയാകുന്നത്. 2015ൽ ആദ്യത്തെ മകൻ പിറന്നു. സമീറ തന്നെയാണ് ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഈ പൊട്ടിച്ചിരികളും ഉള്ളിലെ പുഞ്ചിരിയും മതി എന്നെന്നും സന്തോഷവതിയായി ജീവിക്കാൻ എന്ന കുറിപ്പോടെയാണ് പോസ്റ്റ്.