അയ്യപ്പ ഭക്തരുടെ അവകാശം സംരക്ഷിക്കാൻ നിയമനിർമാണം വേണമെന്ന് ബിജെപി എംപി മീനാക്ഷീ ലേഖി. ലോക്സഭയിലെ ശൂന്യവേളയിലായിരുന്നു മീനാക്ഷി ലേഖി ഇക്കാര്യം ആവശ്യപ്പെട്ടത്. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും മീനാക്ഷി ലേഖി ഇന്ന് സഭയിൽ ആവശ്യപ്പെട്ടു.
ജയ് അയ്യപ്പാ’ എന്ന് വിളിച്ചാണ് മീനാക്ഷി ലേഖി തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്. ശബരിമലക്ക് പ്രത്യേക പരിഗണന ആവശ്യപ്പെട്ടുള്ള എൻ കെ പ്രേമചന്ദ്രന്‍റെ ബിൽ അവതരിപ്പിക്കുന്നതിന് മുമ്പായിരുന്നു ഈ ആവശ്യം.