പ്രധാനമന്ത്രിനരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വെള്ളിയാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. ഡല്‍ഹിയുടെ വികസനത്തിനായി ആം ആദ്മി സര്‍ക്കാറിനെ പിന്തുണക്കണമെന്നു കെജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു.മഴക്കാലത്ത് യമുനയിലെ വെള്ളം സംഭരിച്ച് വേനല്‍ക്കാലത്ത് ഉപയോഗിക്കുന്ന പദ്ധതിക്കാണ് പിന്തുണ നേടിയത്. അതോടൊപ്പം തന്നെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ നരേന്ദ്ര മോദിയെ കെജ്‌രിവാള്‍ അഭിനന്ദിക്കുകയും ഏറെ പ്രശംസിക്കപ്പെട്ട മൊഹല്ല ക്ലിനിക്കും സ്കൂളുകളും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. അതേസമയം ഡല്‍ഹി സര്‍ക്കാരിന്‍റെ ‘സേവ് വാട്ടര്‍’ പ്രചാരണത്തെ മോദി അഭിനന്ദിച്ചു.