വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കോഴിക്കോട്‌ ചെറുവാടി സ്വദേശി കളത്തിൽ അബ്ദുവിന്റെ മകൻ അബ്ദുൽ മുനീഫ്‌ (28) ആണ്‌ മരിച്ചത്‌. ഹഫർബാത്തിനിൽ നിന്ന് ദമാമിലേക്കുള്ള യാത്രാ മധ്യേ ഹഫർ-ദമാം റോഡിൽ ഖറിയത്തുൽ ഉലയ്യ സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ കൊണ്ടു പോകുന്ന കാർഗോ വാഹനത്തിലെ ഡ്രൈവറായിരുന്നു. രണ്ടു വർഷം മുൻപാണ് വിവാഹിതനായത്. ഒരു കുട്ടിയുണ്ട്.