കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ. ഭക്ഷ്യ വിഷബാധയേറ്റ 12 വിദ്യാര്‍ത്ഥികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, 2 വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കീഴ്പ്പയൂര്‍ വെസ്റ്റ് യുപി സ്കൂളിലാണ് സംഭവം. ഉച്ച ഭക്ഷണത്തില്‍ നിന്നുമാണ് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.