കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. ആർക്കും പരിക്കില്ല. അപകടത്തില്‍ റൺവേയിലെ സിഗ്നൽ ലൈറ്റുകൾ തകർന്നു. അബുദാബിയിൽ നിന്നെത്തിയ കാലിക്കറ്റ് അബുദാബി ഇത്തിഹാദ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. വിമാനത്തിന്‍റെ ടയറിന് കേടുപാടുകള്‍ പറ്റിയെങ്കിലും തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.