ബ്യൂട്ടിപാര്‍ലറില്‍ പോയി സമയവും പൈസയും കളയാതെ വീട്ടില്‍ത്തന്നെ മുഖം മിനുക്കാനുള്ള ചില പൊടിക്കൈകള്‍ ഇതാ…
മുഖം തിളങ്ങാന്‍ എണ്ണമയമുള്ള ചര്‍മത്തിന് ഫേസ് പായ്ക്ക് ആയി അരക്കപ്പ് ചെറു ചൂട് പാലില്‍ ഒരു സ്പൂണ്‍ പഞ്ചസാരയും ഒരു സ്പൂണ്‍ യിസ്റ്റും ചേര്‍ത്ത് ഒരു രാത്രി വെക്കുക പിറ്റേന്ന് രാവിലെ പുളിക്കുമ്പോള്‍ ഇത് ഫേസ് പായ്ക്ക് ആയി ഉപയോഗിക്കാം .സുന്ദര ചര്‍മത്തിന് എണ്ണമയമുള്ള ചര്‍മത്തിന് ഫേസ് പായ്ക്ക് ആയി പഴുത്ത പപ്പായ നന്നായി ഉടച്ച് പേസ്റ്റ് പോലെ ആക്കിയ ശേഷം മുഖത്തും, കഴുത്തിലും ,ചുണ്ടിലും പുരട്ടുക. ഉണങ്ങി തുടങ്ങുമ്പോള്‍ മുഖം വിരല്‍കൊണ്ട് മൃദുവായി തടവുക അതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക..പാടുകള്‍ മാറാന്‍ ഉണങ്ങിയ തുളസി ഇല ,ആര്യ വേപ്പിന്റെ ഇല ,പാവലിന്റ് ഇല ,പുതിനയില എന്നിവ അരച്ച് അതില്‍ അല്‍പം മഞ്ഞള്‍ പൊടി യോജിപ്പിച്ച് പനിനീരും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കി പാടുകള്‍ ഉള്ള ഭാഗത്ത് പുരട്ടുക.മുഖ സൗന്ദരിയ്തിനു ഉലുവ അരച്ച് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം ചൂട് വെള്ളത്തില്‍ മുഖം കഴുകുക തൊലിക്ക് മാര്‍ധവും കാന്തിയും വരും .ചുണ്ടുകള്‍ക്ക് നിറം ലഭിക്കാന്‍ ഓറഞ്ച് ,തക്കാളി ,നെല്ലിക്ക തുടങ്ങി വിറ്റാമിന്‍ സി അടങ്ങിയ പഴ വര്‍ഗങ്ങള്‍ കഴിക്കുക ചുണ്ടുകള്‍ക്ക് നിറം ലഭിക്കുന്നതാണ് .
അമുക്കുരുവിന്റെ പൊടി എള്ളും തേനും ചേര്‍ത്ത് സേവിച്ചാല്‍ മുഖകാന്തി വര്‍ധിക്കും.തുളസിയില നീര് തുടര്‍ച്ചയായി മുഖത്തു പുരട്ടുന്നത് മുഖകാന്തിയുണ്ടാക്കും. നല്ല താമരയിതളുകള്‍ പറിച്ച് അത് തേനും പാലും ചേര്‍ത്ത് അരയ്ക്കുക. ഇത് ആഴ്ചയില്‍ ഒരു തവണ വീതം മുഖത്ത് തേച്ചാല്‍ ചര്‍മ്മത്തിന്റെ ശോഭ വര്‍ദ്ധിപ്പിക്കാം.നല്ല താമരയിതളുകള്‍ പറിച്ച് അത് തേനും പാലും ചേര്‍ത്ത് അരയ്ക്കുക. ഇത് ആഴ്ചയില്‍ ഒരു തവണ വീതം മുഖത്ത് തേച്ചാല്‍ ചര്‍മ്മത്തിന്റെ ശോഭ വര്‍ദ്ധിപ്പിക്കാം.ചന്ദനപ്പൊടിയും, ബദാമും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി തേച്ചാല്‍ ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കും. ഇത് എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും അനുയോജ്യവുമാണ്.സ്‌ട്രോബറി അരച്ച് മുഖത്ത് തേക്കാം. തേച്ച് 10 മിനുട്ട് കഴിഞ്ഞ് പനിനീരുപയോഗിച്ച് മുഖം കഴുകുക. ചര്‍മ്മത്തിന് വെണ്മ നല്കാന്‍ ഏറെ സഹായിക്കുന്നതാണ് സ്‌ട്രോബെറി ഫേസ് പാക്ക്.വെള്ളരിക്ക നീര്, തേനും ചേര്‍ത്ത് മുഖത്തും, കഴുത്തിലും തേക്കാം. ഇത് ആഴ്ചയില്‍ ഒരു പ്രാവശ്യം വീതം ചെയ്യുക.മധുരമൂറുന്ന തേന്‍ ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. ചര്‍മ്മത്തിന് നിറവും, യൗവ്വനശോഭയും വേണമെങ്കില്‍ തേന്‍ ഉപയോഗിച്ച് ഫേസ്പാക്ക് തയ്യാറാക്കാം.തേനില്‍ അല്പം നാരങ്ങനീരും ചേര്‍ത്ത് മുഖത്തും, കഴുത്തിലും തേച്ച് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകുക..ചര്‍മ്മത്തിന് ഏറെ ഗുണകരമായ ഒന്നാണ് കറ്റാര്‍വാഴ. ഇത് മുഖത്തെ പാടുകളും, മാലിന്യങ്ങളും നീക്കാന്‍ ഉത്തമമാണ്. പുതുമയാര്‍ന്ന കറ്റാര്‍വാഴയില മുറിച്ച് രാത്രി കിടക്കുന്നതിന് മുമ്പായി മുഖത്ത് മസാജ് ചെയ്യുക.മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് മഞ്ഞള്‍.. മഞ്ഞള്‍, പാല്‍, തേന്‍ എന്നിവ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും. മുഖത്തെ ഇരുണ്ട പാടുകള്‍ കുറയ്ക്കാനും, മുഖക്കുരു അകറ്റാനും മഞ്ഞള്‍ ഉത്തമമാണ്.പാല്‍ പോലെ ചര്‍മ്മത്തിന് നിറം വേണമെന്നുണ്ടോ? ഒരു പാത്രത്തില്‍ അല്പം പാലെടുത്ത് ഒരു കോട്ടണ്‍ ബോള്‍ അതില്‍ മുക്കി മുഖം തുടയ്ക്കുക.