ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ താരമാണ് പ്രിയ വാര്യര്‍. തനിക്ക് അഭിനയിക്കാന്‍ മാത്രമല്ല നന്നായി പാടാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് താരമിപ്പോള്‍. രജിഷ വിജയന്‍ നായികയായി എത്തുന്ന ‘ഫൈനല്‍സ്’ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ വാര്യര്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

നരേഷ് അയ്യര്‍ക്കൊപ്പമുള്ള ഡ്യുയറ്റ് സോങാണ് പ്രിയ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘ആദ്യമായാണ് സിനിമയില്‍ പാടുന്നത് എനിക്ക് പറ്റാവുന്ന രീതിക്ക് പാടിയിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു, എല്ലാവരും കേള്‍ക്കണം’ എന്നാണ് പ്രിയാ വീഡിയോ പങ്കുവെച്ച്‌ കൊണ്ട് പറഞ്ഞിരിക്കുന്നത്.

തീവണ്ടി സിനിമയുടെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സ്പോര്‍ട്സ് ചിത്രമാണ് ഫൈനല്‍സ്. ചിത്രത്തിന്റെ രചനയും സംവിധാനവും നടി മുത്തുമണിയുടെ ഭര്‍ത്താവ് പിആര്‍ അരുണ്‍ ആണ്. ഒളിമ്ബിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജീഷ വിജയന്‍ അവതരിപ്പിക്കുന്നത്.