സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടയില്‍ കാര്‍ പാഞ്ഞുകയറി നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം. പരിക്കേറ്റവരെ ഉടന്‍ തന്നെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

സ്‌കൂളില്‍ അസംബ്ലി നടന്നുകൊണ്ടിരിക്കെ നിയന്ത്രണം വിട്ട് എത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞ്കയറുകയായിരുന്നു. സംഭവത്തില്‍ 13 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളേയും അധ്യാപികയേയും കോലഞ്ചേരി ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി.