മികവുറ്റ കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ നടി പാർവതി തിരുവോത്ത് സംവിധായികയാകുന്നു. തന്റെ സിനിമ ഉടൻ തന്നെ പ്രതീക്ഷിക്കാമെന്നും പാർവതി പറഞ്ഞു.റെഡ് എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ സംവിധായികയാകുന്ന വിവരം
വെളിപ്പെടുത്തിയത്. സംവിധായികയാകുന്നതിനെ കുറിച്ച് നേരത്തെ മുതൽ ആലോചിക്കുന്നതാണെന്നും താനും നടി റിമാ കല്ലിങ്കലും അത്തരമൊരു സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും പാർവതി പറഞ്ഞു. തന്റെ ചിത്രത്തിൽ നടൻ ആസിഫ് അലിയെ നായകനായി അവതരിപ്പിക്കാനാണ് ഇഷ്ടം. നായിക കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുപാട് നടിമാർ തന്റെ പട്ടികയിൽ ഉണ്ടെന്നും
എന്നാൽ ദർശന രാജേന്ദ്രനും , നിമിഷയുമായിരിക്കും തൻ്റെ ചിത്രത്തിലെ നായിക വേഷത്തിൽ എത്തുകയെന്നും പാർവ്വതി വ്യക്തമാക്കി. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ താരം വെളിപ്പെടുത്തിയട്ടില്ല.