വടകരയിലെ സിപിഎം വിമത സ്ഥാനാർഥി സി.ഒ.ടി. നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി സി.ഒ.ടി നസീർ. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. തൽസ്ഥിതി തുടരുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും നസീർ വ്യക്തമാക്കി.
അതേസമയം വധശ്രമക്കേസ് ഗൂഢാലോചനക്കാരിലേക്കെത്താതെ ചുരുങ്ങുകയാണ്. മുഖ്യസൂത്രധാരന്‍ സന്തോഷ് മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പോലീസിനാകില്ല. അന്വേഷണ സംഘത്തിനുമേലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണ് കേസ് അട്ടിമറിക്കാനുള്ള കാരണമെന്ന് നസീര്‍ ആരോപിച്ചിരുന്നു.
കേസ് അന്വേഷിച്ച തലശ്ശേരി സി ഐയും എസ് ഐയും ഇന്ന് ചുമതല ഒഴിയും. ഇവര്‍ക്ക് കസ്റ്റഡിയില്‍ വാങ്ങിയ കേസിലെ ആസൂത്രകന്‍ സന്തോഷിനെ ചോദ്യം ചെയ്യാനാകില്ല. നസീര്‍ വധശ്രമ കേസിലെ ഗൂഡാലോചന സംബന്ധിച്ചുള്ള അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയാണ് ഉദ്യാഗസ്ഥരുടെ മാറ്റം. ഇത് അന്വേഷണത്തെ സാരമായി ബാധിക്കും